കൊച്ചി ചെലവന്നൂരിലെ ജയസൂര്യയുടെ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നു. കൊച്ചി കോർപ്പറേഷനാണ് കയ്യേറ്റം ഒഴിപ്പിക്കുന്നത്. ഒന്നര വര്‍ഷം മുന്‍പാണ് ജയസൂര്യ കായല്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതായി പരാതി ലഭിച്ചത്. എറണാകുളം സ്വദേശിയായ ബാബുവാണ് പരാതിനല്‍കിയത്. കായൽ കൈയേറ്റത്തില്‍ നടന് ജയസൂര്യയുടെ അപ്പീൽ തദ്ദേശ ട്രൈബ്യൂണൽ നേരത്തെ തള്ളിയിരുന്നു. ചെലവന്നൂർ കായൽ കൈയേറി ബോട്ട് ജെട്ടി നിർമ്മിച്ചത് പൊളിക്കാൻ കൊച്ചി കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ജയസൂര്യ സമര്‍പ്പിച്ച അപ്പീലാണ് തള്ളിയത്. കായല്‍ കയ്യേറി വീടിന് ചുറ്റുമതിലും ബോട്ടുജെട്ടിയും നിര്‍മ്മിച്ച കേസില്‍ താരത്തെ മൂന്നാം പ്രതിയായാണ് കുറ്റപത്രം നല്‍കിയിരുന്നു. ഒന്നാം പ്രതി കൊച്ചി കോര്പ്പറേഷന് സെക്രട്ടറിയും ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ രണ്ടാം പ്രതിയുമാണ്.
Comments