You are Here : Home / News Plus

ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരായ സമരത്തിൽ സംഘർഷം

Text Size  

Story Dated: Friday, April 06, 2018 06:55 hrs UTC

Asianet News - Malayalam ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരായ സമരത്തിൽ സംഘർഷം By Web Desk | 11:50 AM April 06, 2018 ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരായ സമരത്തിൽ സംഘർഷം Highlights ദേശീയപാത സ്ഥലമേറ്റെടുപ്പ് സമരത്തിൽ സംഘർഷം മലപ്പുറം: ദേശീയപാത സ്ഥലമേറ്റെടുപ്പ് സമരത്തിൽ സംഘർഷം. സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. പൊലീസ് വീടുകളിൽ കയറി മർദ്ദിച്ചെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. വേങ്ങരയിലെ എആര്‍ നഗറിലാണ് സംഘര്‍ഷമുണ്ടായത്. റോഡില്‍ ടയറുകള്‍ കത്തിക്കുകയും ഈ തീ പടര്‍ന്ന് ദേശീയപാതയോട് ചേര്‍ന്ന് നിന്ന് സ്ഥലങ്ങളിലേക്ക് തീ പടരുകയും ചെയ്തു. പൊലീസ് ലാത്തി ചാര്‍ജില്‍ സ്ത്രീകളടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം തന്നെ പെലീസിനു നേരെ ശക്തമായ കല്ലേറുമുണ്ടായി. അക്രമസംഭവങ്ങള്‍ നടക്കുമ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച സര്‍വേ നടപടികള്‍ വീണ്ടും തുടരുകയാണ്. ഏത് എതിര്‍പ്പുകളുണ്ടായാലും സര്‍വേ നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.