ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ രണ്ടാം ദിനവും ഇന്ത്യക്ക് മികച്ച നേട്ടം. ആദ്യ ദിനം ഒരു സ്വര്‍ണവും വെള്ളിയും നേടിയതിന് പിന്നാലെ രണ്ടാം ദിനം വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ സഞ്ജിത ചാനു സ്വര്‍ണം നേടി. ഇതോടെ ആകെ മൂന്ന് മെഡല്‍ നേടിയ ഇന്ത്യ മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഓസ്ട്രേലിയയും ഇംഗ്ലണ്ടുമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. കഴിഞ്ഞ ഗ്ലാസ്കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോ വിഭാഗത്തിലും സഞ്ജിത ചാനു സ്വര്‍ണമണിഞ്ഞിരുന്നു.
Comments