കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ തമിഴ്നാട്ടിലെ സിനിമാതാരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ പ്രതിഷേധയോഗം. തമിഴ് സിനിമാലോകത്തെ എല്ലാ താരങ്ങളും പ്രതിഷേധത്തില്‍ അണിനിരക്കുന്നുണ്ട്. മൗനം അനുഷ്ടിച്ചാണ് താരങ്ങളുടെ പ്രതിഷേധം. കേന്ദ്രസര്‍ക്കാരിനെതിരെ ഡിഎംകെ പ്രവര്‍ത്തനാദ്ധ്യക്ഷന്‍ എം.കെ.സ്റ്റാലിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കാവേരി സംരക്ഷണയാത്രയും സംസ്ഥാനത്ത് തുടരുകയാണ്.
Comments