You are Here : Home / News Plus

ദളിത് ഹര്‍ത്താലിന് പരസ്യ പിന്തുണയുമായി മാര്‍ ഗീവര്‍ഗ്ഗീസ് കൂറിലോസ്

Text Size  

Story Dated: Sunday, April 08, 2018 07:04 hrs UTC

തിങ്കളാഴ്ച നടക്കുന്ന ദളിത് ഹര്‍ത്താലിന് പരസ്യ പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ മാര്‍ ഗീവര്‍ഗ്ഗീസ് കൂറിലോസ്. പട്ടികജാതി-വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നത് ഇന്ന് ദളിതര്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ ആക്കം കൂട്ടും എന്നുള്ളതുകൊണ്ട് ആ നീക്കത്തെ എതിര്‍ക്കേണ്ടത് ആവശ്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കൂറിലോസ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പേജിലാണ് ദളിത് ഹര്‍ത്താലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് സ്വകാര്യ ബസ് ഫെഡറേഷനും, വ്യാപാരി സംഘടനയും വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉയരുകയാണ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പട്ടികജാതി/ പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നത് ഇന്ന് ദളിതര്‍ അനുഭവിക്കുന്ന പീഢനങ്ങളുടെ ആക്കം കൂട്ടും എന്നുള്ളതുകൊണ്ട് ആ നീക്കത്തെ എതിര്‍ക്കേണ്ടത് സാമൂഹിക നീതിയില്‍ വിശ്വസിക്കുന്ന ഓരോ വ്യക്തിയുടെയും കടമയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു . ഈ ആവശ്യം മുന്‍നിര്‍ത്തി വിവിധ ദളിത് സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്തിരിക്കുന്ന തിങ്കളാഴ്ചത്തെ ഹര്‍ത്താലിന് എന്റ ഐക്യദാര്‍ഢൃവും പിന്തുണയും അറിയിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.