You are Here : Home / News Plus

റേഡിയോ ജോക്കിയുടെ കൊലപാതകം;ഒരാള്‍ കൂടി അറസ്റ്റില്‍

Text Size  

Story Dated: Sunday, April 08, 2018 07:42 hrs UTC

റേഡിയോ ജോക്കിയുടെ കൊലപാതകം. ഒരാള്‍ കൂടി അറസ്റ്റില്‍. കായംകുളം സ്വദേശി യാസിന്‍ മുഹമ്മദാണ് അറസ്റ്റിലായത്. പ്രതികളെ ബെംഗലൂരിലേക്ക് രക്ഷപ്പെടുത്തിയതും വാഹനം വഴിയരില്‍ ഉപേക്ഷിച്ചതും എഞ്ചിനിയറായ യാസിനാണ്. ആസൂത്രണത്തിന്റെ മുഖ്യകണ്ണി ഖത്തര്‍ വ്യവസായി സത്താറിലേക്ക് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഗൂഡാലോചനയുടെയും പണം കൈമാറ്റത്തിന്റെയും തെളിവുകള്‍ പൊലീസിന് ലഭിച്ചു. സത്താര്‍, അലിഭായ് എന്നിവരെ പ്രതിചേര്‍ത്ത് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ക്വട്ടേഷന്‍ സംഘത്തിലെ മൂന്നാമനും കസ്റ്റഡിയിലായതായാണ് സൂചന.

രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഗള്‍ഫില്‍ നിന്നാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. വിദേശത്തുള്ള യുവതിയുമായുള്ള ബന്ധമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. വളരെ ആശൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നാണ് പൊലീസ് പറയുന്നത്. ക്വട്ടേഷന്‍ നല്‍കിയ ആളും കൊലയാളി സംഘവും ബന്ധപ്പെട്ടത് വാട്സാപ്പിലൂടെയാണ്.കൊലപാതകത്തിന് മുമ്ബും ശേഷവും പ്രതികളെന്ന് സംശയിക്കുന്നവര്‍ മറ്റുള്ളവരുമായി ഫോണില്‍ സംസാരിച്ചിട്ടല്ല. ക്വട്ടേഷന്‍ നല്‍കിയ ആളുമായി വാട്സ് ആപ്പു വഴി സംസാരിച്ചിരിക്കാനാണ് സാധ്യതയെന്നാണ് പൊലിസ് പറയുന്നത്.

കായംകുളം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട മൂന്നു പേരെ കുറിച്ച്‌ വ്യക്തമായ സൂചന പൊലീസിന് ലഭിച്ചു. കൊലപാതക സംഘം സഞ്ചരിച്ച കാറ് വാടകയ്ക്കെുടത്ത വ്യക്തിയുമായി അടുപ്പമുള്ള രണ്ടു പേരെ കുറിച്ചാണ് വ്യക്തമായ വിവരമുള്ളത്. എന്നാല്‍ കൊലപാതക സംഘത്തില്‍ നാലു പേരുണ്ടെന്നാണ് ദൃക്സാക്ഷി മൊഴി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.