വിമാനത്തിനുള്ളില്‍ കൊതുകുണ്ടെന്ന് പരാതിപ്പെട്ട യാത്രക്കാരനായ ഡോക്ടറെ ഇന്‍ഡിഗോ എയര്‍ലൈനില്‍ നിന്ന് പുറത്താക്കി. ഇന്‍ഡിഗോയുടെ ലക്നൗ-ബെംഗളൂരു വിമാനത്തിലെ യാത്രക്കാരനായ സൗരഭ് റായിയെ ആണ് പുറത്താക്കിയത്. അതേ സമയം ഇയാള്‍ വിമാനത്തനുള്ളില്‍ കൊതുകുണ്ടെന്ന് പരാതി പറയുകയും വിമാന ജീവനക്കാര്‍ ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിന് മുമ്പേ അക്രമാസക്തനാകുകയും ഭീഷണിമുഴക്കുകയും ചെയ്തെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍ അറിയിച്ചു. ഇയാള്‍ സംസാരിക്കുന്നതിനിടയില്‍ ഹൈജാക്ക് എന്ന വാക്ക് ഉപയോഗിച്ചതിനാലാണ് പുറത്താക്കിയതെന്നും ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു.
Comments