You are Here : Home / News Plus

വരാപ്പുഴയില്‍ ബിജെപി ഹര്‍ത്താലില്‍ വ്യാപക അക്രമം

Text Size  

Story Dated: Tuesday, April 10, 2018 07:16 hrs UTC

വരാപ്പുഴയില്‍ വീട് ആക്രമിച്ച കേസിലെ പ്രതി ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ചതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക ആക്രമം. പ്രധാന റോഡുകളിലൂടെയുള്ള വാഹനങ്ങളെല്ലാം ഹര്‍ത്താലനുകൂലികള്‍ തടഞ്ഞിട്ടു. വഴിയാത്രക്കാരെയടക്കം ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന പരാതിയും ഉയര്‍ന്നു. പറവൂരില്‍ ആശുപത്രിയിലേക്കുള്ള വാഹനങ്ങളും കടത്തിവിട്ടില്ല. അക്രമ സംഭവങ്ങള്‍ തടയുന്നതില്‍ പോലീസ്‌ നിഷ്‌ക്രിയത്വം പാലിക്കുന്നുവെന്ന പരാതിയും യാത്രക്കാര്‍ ഉയര്‍ത്തി. പിഞ്ചു കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകുന്ന വാഹനത്തെ സമരക്കാര്‍ തടഞ്ഞത് സ്ഥലത്ത് സംഘര്‍ഷത്തിനിടയാക്കി. വഴിതടഞ്ഞത് ചോദ്യം ചെയ്ത കുഞ്ഞിന്റെ പിതാവിനെ ഹര്‍ത്താലനുകൂലികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. അക്രമികള്‍ക്കെതിരെ പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.