ജമ്മുകശ്മീരിലെ കഠുവയില്‍ എട്ട് വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ഈ ക്രൂര കൃത്യത്തില്‍ പങ്കാളികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും ഗുട്ടറസ് പറഞ്ഞു. 'ചെറിയൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഭീകര വാര്‍ത്ത ഞാന്‍ മാധ്യങ്ങളിലൂടെ അറിഞ്ഞിരുന്നു. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ അധികൃതര്‍ എന്തായാലും കൊണ്ട് വരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതിലൂടെ അര്‍ഹിക്കുന്ന ശിക്ഷ അവര്‍ക്ക് ലഭിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു', യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക്ക് മാധ്യമങ്ങളോട് പറഞ്ഞു.
Comments