ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത സിംഗിള്‍സ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ ഫൈനല്‍, കലാശപ്പോരില്‍ പിവി സിന്ധുവും-സൈന നേവാളും ഏറ്റുമുട്ടും. ആദ്യ സെമിയില്‍ സ്കോട്ട്ലാന്‍ഡിന്റെ കിര്‍സ്റ്റി ഗില്‍മൗറിനെ അടിയറവ് പറയിച്ചാണ് സൈനയുടെ ഫൈനല്‍ പ്രവേശനം. സെമിയില്‍ നിലവിലെ ചാമ്പ്യന്‍ കാനഡയുടെ മൈക്കില്‍ ലീയെ പരാജയപ്പെടുത്തിയാണ് പിവി സിന്ധു ഫൈനല്‍ ഉറപ്പിച്ചത്. ഇതോടെ വനിത സിംഗിള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും ഉറപ്പായി. നാളെ രാവിലെ ഒമ്പത് മണി മുതലാണ് ഫൈനല്‍ പോരാട്ടം.
Comments