ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ കുതിപ്പ് തുടരുന്നു. പത്താം ദിനമായ ഇന്ന് ആദ്യ സ്വര്‍ണം ബോക്സിങ്ങ് റിങ്ങില്‍ നിന്നാണ്. വനിതകളുടെ 48 കിലോഗ്രാം ബോക്സിങ്ങില്‍ മേരി കോം സ്വര്‍ണമണിഞ്ഞു. വടക്കന്‍ അയര്‍ലന്‍ഡിന്റെ ക്രിസ്റ്റീന ഒഹാരയെ പരാജയപ്പെടുത്തിയാണ് മുപ്പത്തിയഞ്ചുകാരിയായ മേരി കോമിന്റെ സ്വര്‍ണ നേട്ടം. ഇതോടെ ഇന്ത്യയുടെ ആകെ സ്വര്‍ണം 18 ആയി ഉയര്‍ന്നു.
Comments