You are Here : Home / News Plus

ദീപക് ഖജൂരിയയ്‌ക്കെതിരെ രാജ്യം മുഴുവൻ ഒറ്റക്കെട്ട്

Text Size  

Story Dated: Sunday, April 15, 2018 06:14 hrs UTC

കാത്തുവയില്‍ എട്ടു വയസുകാരി പെണ്‍കുട്ടിയെ ക്രൂരവും മൃഗിയവുമായി ബലാത്സംഗം ചെയ്തു കൊന്നതിന്റെ ഞെട്ടലില്‍ നിന്നു രാജ്യം ഇനിയും മോചിതമായിട്ടില്ല. പീഡനത്തിനു ശേഷം പെണ്‍കുട്ടിയെ തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. 7 ദിവസത്തെ ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ കൊല്ലുന്നതിനു മുമ്ബ് അവളെ വീണ്ടും പീഡിപ്പിച്ച പോലീസ് ഓഫീസര്‍ ദീപക് ഖജൂരിയയ്‌ക്കെതിരെ രാജ്യം മുഴുവന്‍ രോഷം ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ കുറ്റകൃത്യം ചെയ്തു എന്നു ഖജൂരിയ പറഞ്ഞാല്‍ മാത്രമേ താന്‍ ഇതു വിശ്വസിക്കു എന്ന് ഇയാളുമായി വിവാഹം നിശ്ചയിച്ചിരിക്കുന്ന പെണ്‍കുട്ടി പറയുന്നു.

രേണു ശര്‍മ എന്ന 24 കാരിയുമായി 2017 ഡിസംബറില്‍ ആയിരുന്നു 28 കാരനായ ദീപക് ഖജൂരിയയുടെ വിവാഹം നിശ്ചയിച്ചത്. ഈ മാസം 26 നായിരുന്നു വിവാഹം നടക്കേണ്ടിരുന്നത്. തനിക്ക് ജയിലില്‍ പോയി ഖജൂരിയയെ കാണാന്‍ ആഗ്രഹം ഉണ്ട് എന്നും അതു നടക്കാത്തതില്‍ വിഷമം ഉണ്ട് എന്നും ബിരുദാനന്തര ബിരുദധാരിയായ രേണു പറയുന്നു. ഒരു ദേശിയ മാധ്യമത്തോടാണ് ഇവര്‍ ഈ കാര്യം വ്യക്തമാക്കിയത്. 
[IMG] 
ഖജൂരിയയെ കുറ്റം ചെയ്തവനെന്നോ കുറ്റം ചെയ്യാത്തവനെന്നോ പറയാന്‍ തനിക്ക് ഇപ്പോള്‍ പറ്റില്ല. യാഥാര്‍ത്ഥ്യം എനിക്കറിയില്ല. സിബിഐ അന്വേഷിച്ചാല്‍ മാത്രമാണ് സത്യം പുറത്തുവരികയെന്നും രേണു പറയുന്നു. ഇതുപോലൊരു കുറ്റം ചെയ്യാന്‍ ഖജൂരിയ്ക്ക് കഴിയില്ലെന്നാണ് താന്റെ വിശ്വാസമെന്നും രേണു പറയുന്നു. ഞാന്‍ അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കി ചോദിക്കും, ഈ കുറ്റത്തില്‍ പങ്കുണ്ടോ എന്ന്. അദ്ദേഹം എന്നോട്ട് സത്യസന്ധത കാണിക്കുമെന്ന് എനിക്കറിയാം.

കുറ്റം അദ്ദേഹം നിഷേധിക്കുകയാണെങ്കില്‍, അദ്ദേഹം പുറത്തുവരുന്നതുവരെ എത്രനാള്‍ വേണമെങ്കിലും ഞാന്‍ കാത്തിരിക്കും. കുറ്റം നിഷേധിക്കുന്നില്ലെങ്കില്‍, മറ്റൊരു വിവാഹം നോക്കാന്‍ ഞാന്‍ മാതാപിതാക്കളോടു പറയും. വിവാഹനിശ്ചയ ദിവസം ആണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അതും അകലെ വച്ച്‌. എന്നാല്‍ പിന്നീട് ഞങ്ങള്‍ ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി. ഒരിക്കലും ഒരു പൊലീസുകാരന്റെ പ്രകൃതമൊന്നും അദ്ദേഹത്തിന്റെ സംസാരത്തില്‍ ഉണ്ടായിരുന്നില്ല. ഒരിക്കല്‍ വീഡിയോ കോള്‍ ചെയ്യാമോ എന്ന് അദ്ദേഹം ചോദിച്ചു, വേണ്ടെന്നു ഞാന്‍ പറഞ്ഞു, പിന്നെ എന്നെ നിര്‍ബന്ധിച്ചുമില്ല; രേണു പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.