You are Here : Home / News Plus

ആക്രമിക്കാൻ ഒരു മടിയുമില്ലന്നു ട്രംപ്

Text Size  

Story Dated: Sunday, April 15, 2018 06:29 hrs UTC

സിറിയക്കു നേരെയുണ്ടായ മിസൈല്‍ ആക്രമണത്തെ യു എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് വിശേഷിപ്പിച്ചത് 'ഒറ്റത്തവണ പ്രഹരമെന്നാണ്. രാസായുധങ്ങളുടെ പ്രയോഗം സിറിയ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ഇനിയും അക്രമിക്കുന്നതില്‍ മടികാണിക്കില്ലെന്നും യു എസ് പ്രസിഡന്‌റ് ഡോണാള്‍ഡ് ട്രംപ് ആഞ്ഞടിച്ചു. രാസായുധങ്ങള്‍ പ്രയോഗിക്കാന്‍ അസദ് ഭരണകൂടം നടത്തിയ നയതന്ത്രമായ ശ്രമങ്ങളെല്ലാം റഷ്യ വിദഗ്ധമായി അട്ടിമറിച്ചെന്നും മിസൈലുകള്‍ കൊണ്ടല്ലാതെ സംസാരിക്കാനാവത്ത അവസ്ഥയാണെന്നും ബ്രിട്ടീഷ് പ്രധാന മന്ത്രി തെരേസാ മെയ് പറഞ്ഞു. ഈ നടപടിയെ അനുകൂലിക്കുന്ന അഭിപ്രായമാണ് ഖത്തറും സൗദി അറേബ്യയും സ്വീകരിച്ചത്.

കഴിഞ്ഞ ഏഴു വര്‍ഷത്തെനിടെയുള്ള ആഭ്യന്തരയുദ്ധങ്ങളില്‍ 50 തവണയെങ്കിലും സിറിയന്‍ ഭരണകൂടം സ്വന്തം ജനതയ്ക്കു മേല്‍ രാസായുധ പ്രയോഗം നടത്തിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ്് അംബാസിഡര്‍ നിക്കി ഹേലി പറഞ്ഞു. ദൗമയില്‍ ക്ലോറിന്‍ ഗ്യാസ് പ്രയോഗം ഇക്കഴിഞ്ഞ ഏഴിനു സംഭവിച്ചിട്ടുണ്ടെന്നാണ് യുഎസ് ആരോപണം. സരിന്‍ എന്ന മാരക രാസായുധവും ഉപയോഗിച്ചെന്ന് സൂചനയുണ്ടെങ്കിലും സ്ഥിതീകരിച്ചില്ലന്നും ഹേലി പറഞ്ഞു. ഏകദേശം എഴുപതു പേരാണ് ഇവിടെ രാസായുധ പ്രയോഗത്തില്‍ ഉള്ളതെന്നും ആരോപണമുണ്ട്. എന്നാല്‍ രാസായുധ പ്രയോഗമെന്നത് നുണയാണെന്നാണ് റഷ്യയുടെ ആരോപണം. രാസായുധ നിരോധന സംഘടനാ(ഒപിസിഡബ്ലിയു) പ്രതിനിധികള്‍ തെളിവു ശേഖരിക്കാനായി ദൗമയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രാസായുധ പ്രയോഗത്തെക്കുറിച്ചുള്ള അനേഷണത്തെ ചൈനയും പിന്തുണച്ചിട്ടുണ്ട്. മാത്രമല്ല രാസായുധ പ്രയോഗത്തെ ക്കുറിച്ച്‌ അന്വേഷണം നടത്തുന്ന നടപടിയെ ചൈനയും പിന്തുണച്ചു. എന്നാല്‍ മിസൈലാക്രമണത്തെ സിറിയന്‍ ഭരണകൂടവും റഷ്യയും അപലപിച്ചിരുന്നു. സിറിയയിലെ മനുഷ്യദുരന്തത്തെ രൂക്ഷമാക്കുന്നതാണ് അക്രമണമെന്ന് റഷ്യന്‍ പ്രസിഡന്‌റ് വ്‌ളാഡിമര്‍ പുടിന്‍ പറഞ്ഞു.

സിറിയയിലെ ഔദ്യോഗിക മാധ്യമങ്ങള്‍ രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമെന്നാണ് ആക്രമണത്തെ വിശേഷിപ്പിച്ചത്. ആക്രമണം കുറ്റകൃത്യമാണെന്നും ഫ്രഞ്ച് , യുഎസ് പ്രസിഡന്‌റുമാരും ബ്രിട്ടീഷ് പ്രധാന മന്ത്രിയും ഉള്‍പ്പടെയുള്ളവരെ കുറ്റവാളികളെന്നാണ് ഇറാന്‌റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി വിശേഷിപ്പിച്ചത്.

എന്നാല്‍ അസ്ദ് ഭരണകൂടത്തിന്‌റെ ക്രൂരതകള്‍ അവസാനിപ്പിക്കുവാന്‍ യുഎസ് സഖ്യം നടത്തിയ ആക്രമണം പര്യാപ്തമല്ലെന്നും രാസായുധ കേന്ദ്രങ്ങള്‍ മാത്രമല്ല മറ്റുള്ള ആയുധ കേന്ദ്രങ്ങളും തകര്‍ക്കണമെന്നും സിറിയന്‍ പ്രതിപക്ഷവും വിമതരും പ്രതികരിച്ചു. മിസൈലാക്രമണം നടന്നതിന്‌റെ പശ്ചാത്തലത്തില്‍ സിറിയയുടെ മിസൈല്‍വേധ പ്രതിരോധ സംവിധാനം ശക്തീകരിക്കുവാന്‍ റഷ്യ തീരുമാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.