You are Here : Home / News Plus

ഐക്യരാഷ്ട്രസഭയിലും റഷ്യക്ക് തിരിച്ചടി

Text Size  

Story Dated: Sunday, April 15, 2018 06:32 hrs UTC

സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഐക്യരാഷ്ട്രസഭയിലും റഷ്യക്ക് തിരിച്ചടി. ആക്രമണത്തെ അപലപിക്കുന്ന റഷ്യയുടെ പ്രമേയം യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം തള്ളി.

സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലുള്ള രാസായുധശേഖരം തകര്‍ത്തെന്ന് അമേരിക്കയുടെ യുഎന്‍ പ്രതിനിധി നിക്കി ഹാലി സഭയെ അറിയിച്ചു. എന്നാല്‍ രാസായുധ നവീകരണസംഘടന നടത്തിയ പരിശോധനയില്‍ രാസായുധ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് റഷ്യന്‍ പ്രതിനിധി വാസിലി നെബന്‍സിയ വ്യക്തമാക്കി.

സിറിയയില്‍ അമേരിക്കക്കൊപ്പം ചേര്‍ന്ന് ആക്രമണം നടത്തിയ ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ അതിരൂക്ഷമായി സിറിയ വിമര്‍ശിച്ചു.

സിറിയയിലെ ദൂമയില്‍ അസദ് സര്‍ക്കാര്‍ നടത്തിയ രാസായുധാക്രമണത്തിന് തിരിച്ചടിയായായിരുന്നു അമേരിക്കയുടെ വ്യോമാക്രമണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.