You are Here : Home / News Plus

വ്യാജ ഹർത്താലിൽ വലഞ്ഞ് ജനം

Text Size  

Story Dated: Monday, April 16, 2018 08:16 hrs UTC

കഠുവയില്‍ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചെന്ന തരത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ മലബാറിനെ ഹര്‍ത്താല്‍ പ്രതീതിയിലെത്തിച്ചു. പലയിടങ്ങളിലും അക്രമങ്ങള്‍ നടന്നു. കാസര്‍ഗോഡ് കെ.എസ്.ആര്‍.ടി.സി ബസിന് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണീ സംഭവം. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉടന്‍ സര്‍വീസ് നിര്‍ത്തും. കണ്ണൂരില്‍ പോലീസ് പ്രതിഷേധക്കാര്‍ക്കുനേരെ ലാത്തി വീശി. 15 ഹര്‍ത്താലനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്തവരെ എത്തിച്ച കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഒരുവിഭാഗം ആളുകള്‍ തള്ളിക്കയറി.കടകള്‍ അടഞ്ഞുകിടക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.