You are Here : Home / News Plus

എയർ ഇന്ത്യ വീണ്ടും കുലുങ്ങി

Text Size  

Story Dated: Sunday, April 22, 2018 07:23 hrs UTC

അമൃത്‌സറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം പറക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടു. പറന്നുകൊണ്ടിരിക്കെ ഉണ്ടായ ശക്തമായ കുലുക്കത്തെ തുടര്‍ന്ന് മൂന്ന് യാത്രക്കാര്‍ക്ക് പരുക്കേറ്റു. വിമാനം ആകാശച്ചുഴിയില്‍ (എയര്‍ ഗട്ടര്‍) വീഴുമ്ബോഴാണ് സാധാരണ ഇങ്ങനെ സംഭവിക്കുന്നത്. സംഭവത്തെ കുറിച്ച്‌ ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചു. ഇതേക്കുറിച്ച്‌ എയര്‍ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

32,000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരിക്കെ ഏതാണ്ട് 15 മിനിട്ടോളം വിമാനത്തില്‍ ശക്തമായ കുലുക്കം അനുഭവപ്പെടുകയായിരുന്നു. വിമാനത്തിനുള്ളിലെ വിന്‍ഡോ പാനലിന്റെ ഒരു ഭാഗം ഇളകിവീണു. യാത്രക്കാരില്‍ ചിലര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓക്‌സിജന്‍ മാസ്‌ക് ധരിക്കേണ്ടി വന്നു.

വിമാനം ഡല്‍ഹിയില്‍ ഇറക്കിയ ഉടന്‍ യാത്രക്കാര്‍ക്ക് അടിയന്തര ചികിത്സ നല്‍കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.