You are Here : Home / News Plus

കാരാട്ട്-യെച്ചൂരി തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു

Text Size  

Story Dated: Sunday, April 22, 2018 07:28 hrs UTC

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കാരാട്ട്-യെച്ചൂരി പക്ഷങ്ങള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ഭിന്നത മറനീക്കി പുറത്തുവന്ന സാഹചര്യത്തിലും സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരാന്‍ തീരുമാനമായി. കേന്ദ്രകമ്മിറ്റിയില്‍ സീതാറാം യെച്ചൂരിയുടെ പേര് ഏകകണ്ഠമായി വന്നാല്‍ അദേഹത്തിന് തുടരാം അല്ലെങ്കില്‍ മറ്റു പേരുകള്‍ പരിഗണിക്കണമെന്ന് കാരാട്ട് പക്ഷം നിലപാട് സ്വീകരിച്ചിരുന്നു.

ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ അടക്കമുള്ളവരുടെ പേരുകളാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്. അതേസമയം നിലവിലെ പിബിയിലും കേന്ദ്രകമ്മിറ്റിയും പുനസംഘടിപ്പിക്കണമെന്ന് സീതാറാം യെച്ചൂരി ആവശ്യമുയര്‍ത്തി. പുനസംഘടിപ്പിച്ചില്ലെങ്കില്‍ കേന്ദ്രകമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് വേണമെന്ന് ബംഗാള്‍ ഘടകം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് എന്ന സൂചനകള്‍ ശക്തമാകുകയാണ്. എന്നിരിക്കെ എസ്. രാമചന്ദ്രപിള്ള പിബിയില്‍ തുടരണമെന്ന് കാരാട്ട് പക്ഷം ആവശ്യമുയര്‍ത്തി. എസ്‌ആര്‍പിക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കണമെന്നാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്.

പല സംസ്ഥാനങ്ങളിലും സെക്രട്ടറിമാര്‍ മാറിയിട്ടുണ്ട്. നേരത്തെ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ കേന്ദ്ര കമ്മിറ്റിയില്‍ എത്തിയവരെ മാറ്റി പുതിയവരെ നിയമിക്കണമെന്നാണ് ഇവരുടെ ആവശ്യം. നിലവിലെ കമ്മിറ്റികളില്‍ മാറ്റം വരേണ്ടന്ന നിലപാടിലാണ് കേരളാഘടകം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.