സുപ്രീം കോടതിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഫുള്‍ കോര്‍ട്ട് വിളിക്കണമെന്നാവശ്യപ്പെട്ട് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് കത്തെഴുതി. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ലോകൂര്‍ എന്നിവരാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കത്തെഴുതിയത്. രണ്ടു വരി മാത്രമുള്ള കത്ത് ഞായറാഴ്ചയാണ് ചീഫ് ജസ്റ്റിസിന് കൈമാറിയത്. സുപ്രീം കോടതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കോടതിയുടെ ഭാവി സംബന്ധിച്ചും ചര്‍ച്ച നടത്തണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് കത്തിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments