ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശയില്‍ ഉറച്ചു നില്‍ക്കുമെന്ന് ജസ്റ്റിസ് കുര്യന് ജോസഫ്. കൊളീജിയം ശുപാര്‍ശ മടക്കി, കേന്ദ്ര സര്‍ക്കാര്‍ നല്കിയ കത്തിന് വസ്തുതകളും കീഴ്വഴക്കങ്ങളും ചൂണ്ടിക്കാട്ടി മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജസ്റ്റിസ് കെ.എം. ജോസഫിനെ പേര് ബുധനാഴ്ച ചേരാനിരിക്കുന്ന കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്യുമെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു. ജഡ്ജിമാരോട് അടത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ജസ്റ്റിസ് കുര്യന് ജോസഫ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Comments