അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായി നാസിക്കില്‍നിന്നും കാറില്പുറപ്പെട്ട രണ്ടുപേര്‍ തിരുപ്പൂരില്‍ വാഹനാപകടത്തില്മരിച്ചു. മാവേലിക്കര സ്വദേശികളായ ശ്രീധരന്‍പിള്ള (65), വിജയന്‍പിള്ള (64) എന്നിവരാണ് മരിച്ചത്. തിരുപ്പൂര്‍ ചെങ്കപ്പിള്ളി എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മുന്നില്‍പോയ പിക്കപ്പ് വാനിന്റെ പിന്നിലിടിച്ചാണ് അപകടം. ശ്രീധരന്‍പിള്ളയുടെ അമ്മയുടെ മരണ വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് ശ്രീധരന്‍പിള്ളയും, സഹോദരി ഭര്‍ത്താവ് വിജയന്‍പിള്ളയും അടക്കം അഞ്ച് പേര് നാസിക്കില്‍നിന്ന് കാറില്‍ പുറപ്പെടുകയായിരുന്നു.
Comments