ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദക്ഷിണ കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ ഇന്ത്യയുള്‍പ്പെടെ 11 രാജ്യങ്ങളെയാണ് പോളിയോ വിമുക്തമായി പ്രഖ്യാപിച്ചത്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ് പോളിയോ മുക്ത സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു.
തുടര്‍ച്ചയായി മൂന്ന് വര്‍ഷം പോളിയോ ബാധയൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത രാജ്യങ്ങളെയാണ് പോളിയോ മുക്തമായി പ്രഖ്യാപിക്കുന്നത്.
2011-ല്‍ പശ്ചിമ ബംഗാളിലെ ഹൗറയിലാണ് അവസാനമായി പോളിയോ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
Comments