പ്രധാനമന്ത്രി മന്മോഹന് സിംഗ് മൗനത്തിലായിരുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പങ്കജ് പച്ചൗരി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രധാനമന്ത്രി 1,117 തവണ മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റ് സമ്മേളനം കഴിയുമ്പോള്‍ പോലും പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുകയും സംസാരിക്കാറുമുണ്ട്. വെബ്സൈറ്റില്‍ 1600 ഓളം
വാര്‍ത്താക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പച്ചൗരി പറഞ്ഞു. അദ്ദേഹം അധികം സംസാരിക്കാറില്ലെന്നത് ശരിയാണ്. ഉത്തരവാദിത്തങ്ങളില്‍ നിന്ന് അദ്ദേഹം ഒരിക്കലും ഒളിച്ചോടിയിട്ടില്ലെന്നും പച്ചൗരി പറഞ്ഞു.
Comments