മുഖ്യമന്ത്രിക്കെതിരേ ഹൈക്കോടതി നടത്തിയ പരാമര്‍ശം നീക്കിക്കിട്ടാന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച അപ്പീല്‍ നല്‍കും. ഹൈക്കോടതി ഡിവിഷന് ബഞ്ചിലാണ് അപ്പീല്‍ നല്‍കുന്നത്. ഭൂമിയിടപാട് കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എങ്ങനെയാണ് ഇത്തരത്തില്‍ തട്ടിപ്പുകാര്‍ കടന്നുകൂടിയതെന്നും ഇതിന് മുഖ്യമന്ത്രി സ്റ്റേറ്റിനോട് ഉത്തരം പറയണമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.
Comments