കേരളത്തിലെ 20 സീറ്റുകള്‍ക്കൊപ്പം, ഡല്‍ഹിയും ഹരിയാനയുമടക്കമുള്ള സംസ്ഥാനങ്ങളിലെ മറ്റ് 72 മണ്ഡലങ്ങളിലും പോളിങ് പുരോഗമിക്കുന്നു. രാവിലെ 11 മണിയായപ്പോള്‍ ഡല്‍ഹിയില്‍ 25 ശതമാനം പോളിങ് രേഖപ്പെടുത്തി .ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധേയ സാന്നിധ്യങ്ങളായ അരവിന്ദ് കെജ് രിവാള്‍, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി,പ്രിയങ്ക,എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ തുടങ്ങിയവര്‍ ദല്‍ഹിയില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ആം ആദ്മി പാര്‍ട്ടി മല്‍സരിക്കുന്ന പ്രഥമ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എന്ന പ്രത്യേകത ഡല്‍ഹി ലോക്സഭാ തെരഞ്ഞെടുപ്പിന് ഉണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന ഏഴു മണ്ഡലങ്ങളിലും എ.എ.പി ജയിക്കുമെന്ന് കെജ് രിവാള്‍ ആത്മവിശ്വാസം പ്രകടിപ്പു. ഡല്‍ഹില്‍ സി.പി.എമ്മിന്റെ പിന്തുണയും ആം ആദ്മിക്കുണ്ട്. ഡല്‍ഹിയിലെ ഏഴ്, ഹരിയാന, ഉത്തര്‍ പ്രദേശ്, ഒഡിഷ,മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ 10 വീതം സീറ്റ്, മധ്യപ്രദേശില്‍ ഒമ്പത്, ബിഹാറില്‍ ആറ്, ഒമ്പത്, ജാര്‍ഖണ്ഡില്‍ അഞ്ച്,ഛത്തിസ്ഗഢ്, ജമ്മു- കശ്മീര്‍, ലക്ഷദ്വീപ്,അന്തമാന്‍-നികോബാര്‍,ചണ്ഡീഗഢ് എന്നിവിടങ്ങളിലെ ഓരോ സീറ്റ് എന്ന ക്രമത്തിലാണ് ഇന്ന് പോളിങ് നടക്കുന്നത്. ബീഹാര്‍,ഹരിയാന,ചണ്ഡിഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ആദ്യമണിക്കൂറുകളില്‍ താരതമ്യേന കുറഞ്ഞ നിലയില്‍ ആണ് പോളിങ്. പതിനൊന്ന് മണിയായപ്പോള്‍ ബീഹാറില്‍ 16.21 ശതമാനവും ഹരിയാനയിലും ചണ്ഡീഗഢിലും 15 ശതമാനവും ആണ് പോളിങ്.
Comments