സംസ്ഥാനത്ത് 1977ലെ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്. ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ വളരെ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. അതാണ് ഉയരുന്ന പോളിങ് ശതമാനം കാണിക്കുന്നത്. കേന്ദ്രത്തിലെ യു.പി.എ
സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങളുടെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പ്. യു.ഡി.എഫിന് വന്‍ ഭൂരിപക്ഷം ലഭിക്കുമെന്നും സുധീരന് പറഞ്ഞു. തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എം സുധീരന്.
Comments