പാക് ക്രിക്കറ്റ് താരം ഷൊയിബ് മാലിക്കുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന വാര്‍ത്തകള്‍ ടെന്നീസ് താരം സാനിയ മിര്‍സ തള്ളി . മാലിക്കുമായുള്ള വൈവാഹിക ജീവിതത്തില്‍ യാതൊരുവിധ പൊരുത്തക്കേടുകളുമില്ല. തങ്ങള്‍ സന്തുഷ്ടരാണെന്നും സാനിയ പറഞ്ഞു. കായികതാരങ്ങള്‍ ആയതിനാലും രണ്ട് വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരായതിനാലും തങ്ങളുടെ വിവാഹം അത്ര എളുപ്പമായിരുന്നില്ല. നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ പരസ്പരം സഹകരിച്ചാണ് തങ്ങള്‍ ജീവിക്കുന്നതെന്നും സാനിയ പറഞ്ഞു.
Comments