ഷൂട്ടിംഗില്‍ നിന്ന് ഇടവേളയെടുത്ത് വോട്ട് ചെയ്യാനായി പനമ്പള്ളിനഗറിലെ വീട്ടിലെത്തിയ നടന് മമ്മുട്ടിയെ കാത്തിരുന്നത് വോട്ടില്ലെന്ന വാര്‍ത്ത. വോട്ടര്‍പട്ടികയില്‍ പേരില്ല എന്ന വിവരം മമ്മൂട്ടി അപ്പോഴാണ് മനസിലാക്കിയത്.
തന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്നൊഴിവാക്കിയത് ഏത് സാഹചര്യത്തിലാണെന്ന് മനസിലാകുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഗാന്ധിനഗറിലെ സ്കൈലൈന്‍ വില്ലയിലെ വിലാസത്തിലാണ്. ഈ വിലാസത്തില്‍ തന്നെയാണ് മുമ്പും വോട്ടര്‍പട്ടികയില്‍ പേരുണ്ടായിരുന്നത്. അഡ്രസ് മാറ്റാനായി മമ്മൂട്ടി അപേക്ഷ നല്കിയിരുന്നതുമില്ല.
Comments