തിരുവനന്തപുരം: സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ 73.6 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്. 2009 ല്‍ 73.35 ശതമാനമായിരുന്നു പോളിങ്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് വടകരയിലും കുറവ് പത്തനംതിട്ടയിലുമാണ്. വടകരയില്‍ 81.4 ശതമാനം പോളിങ് നടന്നപ്പോള്‍ പത്തനംതിട്ടയില്‍ 65.8 ശതമാനമാണ് പോളിങ്.
പോളിങ് ശതമാനത്തെ കുറിച്ചുള്ള അന്തിമ കണക്കുകള്‍ തെരഞ്ഞെടടുപ്പ് കമ്മീഷന് പുറത്തുവിട്ടിട്ടില്ല.
സംസ്ഥാനത്ത് വോട്ടെടുപ്പ് ഏറെക്കുറെ ശാന്തമായിരുന്നു. ശ്രീകണ്ഠപുരം മലപ്പട്ടത്ത് വോട്ടിങ് മെഷീന് തകര്‍ത്തതൊഴിച്ചാല്‍ പറയത്തക്ക അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല. യന്ത്രത്തകരാറു മൂലം ഏതാനും ബൂത്തുകളില്‍ വേട്ടെടുപ്പ് വൈകിയാണ് തുടങ്ങിയത്.
മണ്ഡലങ്ങളിലെ വോട്ടിങ് നില
കാസര്‍കോട്: 78.1, കണ്ണൂര്‍:80.9, വടകര:81.4, വയനാട്:73.2, കോഴിക്കോട്:79.6
മലപ്പുറം:71.4, പൊന്നാനി:74.1, പാലക്കാട്:75.4, ആലത്തൂര്‍:76.5, തൃശൂര്‍:72.4
ചാലക്കുടി:77.0, എറണാകുളം:72.8, ഇടുക്കി:70.5, കോട്ടയം:71.4, ആലപ്പുഴ:78.8,
മാവേലിക്കര:71.0,പത്തനംതിട്ട:65.8, കൊല്ലം:71.6, ആറ്റിങ്ങല്‍:68.8, തിരുവനന്തപുരം:68.6 എന്നിങ്ങനെയാണ് പോളിങ്.
Comments