കൊങ്കണ്‍ റെയില്‍ പാതയില്‍ ചരക്കുവണ്ടി പാളം തെറ്റി. രത്നഗിരിക്കടുത്ത് ഉക്ഷി സ്റ്റേഷനിലാണ് ഇന്ന് രാവിലെ പാളം തെറ്റിയത്. ഇതെ തുടര്‍ന്ന് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ അഞ്ചുമണിക്കൂറിലേറെ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. കേരളം വഴി പോവുന്ന നേത്രാവതി, രാജധാനി,ഗരീബ് രഥ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളും വൈകി ഓടിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള മംഗളയും ഡല്‍ഹിയില്‍ നിന്നുള്ള മംഗളയും പാതി വഴിയില്‍ യാത്രക്കാരെ ഇറക്കി തിരിച്ചു വിടുകയാണ്. മറ്റു ട്രെയിനുകള്‍ പുണെ വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ഗതാഗതം ശരിയാക്കാന്‍ 12 മണിക്കൂറോളം എടുക്കുമെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു.
Comments