വരാണസിയില്‍ മോഡിക്കെതിരെ മത്സരിക്കാനില്ലെന്ന് പ്രിയങ്കാ ഗാന്ധി. മോഡിക്കെതിരെ മത്സരിക്കുന്നതിനെക്കുറിച്ച് തന്നോട് രാഹുല്‍ അഭിപ്രായം ചോദിച്ചിരുന്നു. എന്നാല്‍ മത്സരത്തിനില്ലെന്നത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും പ്രിയങ്ക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മത്സരിക്കരുതെന്ന് തന്റെ കുടുംബത്തിലെ ആരും പറഞ്ഞിട്ടില്ല. താന്മത്സരിക്കുകയാണെങ്കില് സഹോദരനും ഭര്‍ത്താവും അമ്മയും ഒപ്പമുണ്ടാകുമെന്നും പ്രിയങ്ക പറഞ്ഞു.മോഡിക്കെതിരെ പ്രിയങ്ക മത്സരിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അമേഠിയില്‍ രാഹുലിനുവേണ്ടിയും റായ് ബറേലിയില്‍ സോണിയാ ഗാന്ധിക്കുവേണ്ടിയും പ്രചാരണത്തിനിറങ്ങിയ പ്രിയങ്ക കഴിഞ്ഞ ദിവസം വരുണ്‍ഗാന്ധിയെ കുറ്റപ്പെടുത്തി പ്രസ്താവന ഇറക്കിയിരുന്നു. രാഹുലിനെ അനുകൂലിച്ച് വരുണ്‍ പ്രസ്താവന ഇറക്കിയതിനെ മനേകാ ഗാന്ധി തിരുത്തിയതിനെതുടര്ന്നായിരുന്നു പ്രിയങ്കയുടെ പ്രസ്താവന. വരുണ്‍ തന്റെ കുടുംബത്തിലെ അംഗവും സഹോദരനുമാണെങ്കിലും വഴിതെറ്റിയെന്നായിരുന്നു പ്രിയങ്ക അമേഠിയില്‍ പറഞ്ഞത്
Comments