ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് സ്ഥാനചലനമുണ്ടാകുമെന്ന് കേന്ദ്രനേതൃത്വം.
ഇക്കാര്യം ഹൈക്കമാന്‍ഡ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വങ്ങളെ കഴിഞ്ഞമാസം തന്നെ അറിയിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
11 സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പിന്തുണയോടെയും ഭരണം നടത്തുന്നുണ്ട്.
കഴിഞ്ഞ മാസം അവസാനമാണ് കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം സംസ്ഥാനകോണ്‍ഗ്രസ് നേതൃത്വങ്ങളെ അറിയിച്ചതെന്ന് മുതിര്‍ന്ന നേതാവാണ് മാധ്യമങ്ങളെ അറിയിച്ചത്. ഗ്രൂപ്പ് പോരും ഭരണവിരുദ്ധ വികാരവും ശക്തമാണെന്ന് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് നേതൃമാറ്റമുണ്ടാവുമെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്.
Comments