കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് ആലുവ മുട്ടത്തെ യാര്‍ഡ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ഇതുവരെ നല്‍കിയില്ലെന്ന് ആരോപിച്ചാണ് പ്രദേശവാസികള്‍ പണി തടഞ്ഞത്. ഇതേതുടര്‍ന്ന് രാവിലെ മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു.
മെട്രോ യാര്‍ഡിനായി പ്രദേശത്ത് 59 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുത്തത്. നഷ്ടപരിഹാരതുക ലഭിക്കാത്തതിനാല്‍ മുന്‍പും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Comments