ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും.മുന്‍വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും മോഡറേഷനില്ല.
ഉച്ചകഴിഞ്ഞ് മൂന്നിന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബാണ് എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിക്കുക. പരീക്ഷാഫലം തത്സമയം തന്നെയറിയാന്‍ ഓണ്‍ ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രഖ്യാപനം നടത്തുമ്പോള്‍ തന്നെ സര്‍ക്കാരിന്റെ വിവിധ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും. മൂല്യനിര്‍ണ്ണയം റെക്കോര്‍ഡ് വേഗത്തിലാണ് പൂര്‍ത്തിയാക്കിയതെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്.
results.kerala.nic.in, keralaresults.nic.in,Keralapareekshabhavan.in,എന്നീ വെബ്സൈറ്റുകളില്‍ ഫലമറിയാം
Comments