കൊച്ചി: തനിക്ക് ദിലീപില്‍ നിന്ന് ജീവനാംശം വേണ്ടെന്ന് മലയാളി നടി മഞ്ജുവാര്യര്‍. വിവാഹമോചന കേസ് പരിഗണിക്കുന്ന ജൂലൈ 23ന് എറണാകുളം കുടുംബകോടതിയെ മഞ്ജുവാര്യര്‍ ഇക്കാര്യമറിയിക്കും.
കൂടാതെ വിവാഹശേഷം യോജിച്ചു കഴിഞ്ഞ കാലത്ത് സമ്പാദിച്ച 80 കോടി രൂപയോളം വരുന്ന സ്വത്തുവകകളിലും മഞ്ജുവാര്യര്‍ അവകാശവാദം ഉന്നയിക്കില്ല. ഇവ ദിലീപിന് വിട്ടുകൊടുക്കാന്‍ സമ്മതമാണെന്ന് മഞ്ജുവാര്യര്‍ അഭിഭാഷകനെ അറിയിച്ചു.
ജൂണ്‍ അഞ്ചിനാണ് മഞ്ജുവില്‍ നിന്ന് വിവാഹമോചനം തേടി ദിലീപ് എറണാകുളം കുടുംബകോടതിയെ സമീപിച്ചത്. സിനിമാതാരവും പെണ്‍കുട്ടിയുടെ അച്ഛനുമായതിനാല് രഹസ്യവിചാരണ വേണമെന്നും ദിലീപ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കേസിലെ ആദ്യ വാദം കേള്‍ക്കുന്ന ജൂലൈ 23ന് മഞ്ജുവും ദിലീപും നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Comments