ഇന്ത്യയുടെ സൂപ്പര്‍ സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്ത് നിന്നായിരുന്നു വിക്ഷേപണം. 290 കിലോമീറ്ററാണ് ബ്രഹ്മോസിന്റെ ആക്രമണപരിധി. ശബ്ദത്തേക്കാള്‍ 2.8 മടങ്ങ് വേഗതയുള്ള ബ്രഹ്മോസിന് 300 കിലോഗ്രാംവരെയുള്ള ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുണ്ട്. നാവികസേനയുടെ തല്‍വാര്‍ ക്ലാസ് കപ്പലുകളില്‍ സജ്ജമാക്കിയിട്ടുള്ള ബ്രഹ്മോസ്, നിലവില്‍ കരസേനയുടെയും വ്യോമസേനയുടെയും ഭാഗമാണ്. കരസേന ചൈന, പാകിസ്താന് അതിര്‍ത്തികളില്‍ ഇത് വിന്യസിച്ചിട്ടുണ്ട്. ഇന്ത്യ-റഷ്യ സംയുക്ത സംരംഭമാണ് ബ്രഹ്മോസ്.
Comments