ലോകകപ്പ് മത്സരത്തിനിടെ പരിക്കേറ്റ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് ആയുര്‍വേദ ചികിത്സക്കായി ബ്രസീല്‍ ഫുട്ബാള്‍ അസോസിയേഷന് ഇ-മെയില്‍ സന്ദേശം അയച്ചെന്ന വാര്‍ത്ത മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. നെയ്മറിന് ആയുര്‍വേദ ചികിത്സയുടെ സാധ്യത തേടി ബ്രസീല്‍ ഫുട്ബാള്‍ ഫെഡറേഷന് ഇ മെയില്‍ സന്ദേശം അയച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. നെയ്മര്‍ ആയുര്‍വേദ ചികിത്സക്കായി കേരളത്തിലേക്ക് വരുന്നെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.
നെയ്മറിന് ആയുര്‍വേദ ചികിത്സ നല്‍കുന്നതിന്‍്റെ സാധ്യത പരിശോധിക്കണമെന്ന് കേരള ഫുട്ബാള്‍ അസോസിയേഷന് ആവശ്യപ്പെട്ടിരുന്നെന്ന് ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു.
Comments