തന്റെ കമ്പനികളില്‍ പൂട്ടുന്നതിനുള്ള നടപടികള്‍ ആരാഞ്ഞ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്ര കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന് കത്തയച്ചു.തന്റെ കമ്പനികളില്‍ ആറെണ്ണം ഇപ്പോള്‍ ഒരു തരത്തിലുള്ള വ്യവസായവും നടത്തുന്നില്ലെന്നും 2012മുതല്‍ ഇവയെല്ലാം കോര്‍പറേറ്റ് മുക്തമാക്കപ്പെട്ടുവെന്നും കത്തില്‍ വാദ്ര അറിയിച്ചു.ഇവയെല്ലാം സ്വകാര്യ കമ്പനികള്‍ ആണ്. അതുകൊണ്ടു തന്നെ നിയമപരമായി അടച്ചുപൂട്ടാന്‍ അനുമതി തേടുവെന്നും വാദ്ര കത്തില്‍ അഭ്യര്‍ഥിച്ചു.മറ്റുള്ള ആരോപണങ്ങള്‍ തികച്ചും വാസ്തവ വിരുദ്ധവും ദുരുദ്ദേശപരവുമാണെന്ന് തന്റെ കമ്പനികളുടെ പണം വെളുപ്പിക്കല്‍ ആരോപണത്തെ നിഷേധിച്ചുകൊണ്ട് വാദ്ര സൂചിപ്പിച്ചു.
Comments