ഭൂമിയുടെ വസ്തുനികുതി ഇളവ് ചെയ്തുവെന്ന പരാതിയില്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷന്‍െറ ഭാര്യ രഞ്ജനക്കെതിരെ അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ. വിദ്യ സംഗീത് നല്കിയ പരാതിയിലാണ് ജഡ്ജി കെ. ഹരിപാലിന്െറ ഉത്തരവ്. ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷന്‍െറ ഭാര്യ രഞ്ജനയുടെ പേരില്‍ തൃശൂര്‍ നഗരത്തിലെ പാട്ടുരായ്ക്കലിലുള്ള ഭൂമി വില്‍ക്കുന്നതിന് ന്യായവിലയില്‍ 50 ശതമാനം ഇളവു നല്‍കിയെന്നായിരുന്നു പരാതി. നികുതി ഇളവ് ചെയ്യാന്‍ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രത്യേക ഉത്തരവ് ഇറക്കിയെന്നും ഇതിന് ചീഫ് സെക്രട്ടറിയുടെ സ്വാധീനം ഉപയോഗിച്ചുവെന്നുമാണ് ആരോപണം. തൃശുര് ജില്ലാ കലക്ടര്‍, എ.ഡി.എം, വില്ളേജ് ഓഫീസര്‍, രഞ്ജന ഭരത്ഭൂഷണ് എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് പരാതി സമര്‍പ്പിച്ചത്.
Comments