വി.എ അരുണ്‍ കുമാറിനെതിരെ കേസെടുക്കാന്‍ കൂടുതല്‍ തെളിവ് വേണമെന്ന് വിജിലന്‍സ്
Text Size
Story Dated: Wednesday, July 09, 2014 03:50 hrs UTC
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍െറ മകന് വി.എ അരുണ്‍ കുമാറിനെതിരെ കേസെടുക്കാന്‍ കൂടുതല്‍ തെളിവ് വേണമെന്ന് വിജിലന്‍സ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫയല്‍ വിജിലന്‍സ് ഡയറക്ടര്‍ തിരച്ചയച്ചു. ഇതേതുടര്‍ന്ന് ഫയല്‍ ക്രൈംബ്രാഞ്ചിന് കൈമാറി.
2013 ഡിസംബറില്‍ എസ്.പി നല്കിയ റിപ്പോര്‍ട്ടാണ് കൂടുതല്‍ തെളിവ് വേണമെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് തിരിച്ചയച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉന്നയിച്ച ആരോപണങ്ങള്‍ അടക്കമുള്ള പരാതികളെ കുറിച്ച് അന്വേഷിക്കാനാണ് നിര്‍ദേശിച്ചിരുന്നത്.
Comments