ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാറിന്റെ ആദ്യത്തെ പൊതുബജറ്റ് വ്യാഴാഴ്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിക്കും. വിലക്കയറ്റം തടയുന്നതിന് ബജറ്റില്‍ മുന്‍ഗണന നല്‍കുമെന്നാണ് സൂചന. നിക്ഷേപവും സാമ്പത്തികവളര്‍ച്ചയും ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങളും ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. വരുംവര്‍ഷങ്ങളില്‍ ഏഴു മുതല്‍ എട്ടു ശതമാനം വരെ വളര്‍ച്ച പ്രതീക്ഷിക്കുന്നുവെന്ന് സാമ്പത്തിക സര്‍വേയില്‍ സര്‍ക്കാര്‍ വെളിപ്പെടുത്തുന്നു. നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളായിരിക്കും വളര്‍ച്ച മുന്നോട്ടു കൊണ്ടുപോകുന്നതില്‍ പ്രധാന പങ്കുവഹിക്കുക. ആ വഴിക്കുള്ള നിര്‍ദേശങ്ങളായിരിക്കും ബജറ്റില്‍ ഉണ്ടാവുകയെന്ന് സൂചനയുണ്ട്.
Comments