ഏറ്റുമുട്ടല്‍ രൂക്ഷമായ ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് യുഎന്നിന്റെ അഭ്യര്‍ത്ഥന. സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പലസ്തീന് വിമോചന സംഘടനയായ ഹമാസും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കുകയാണ്. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയില്‍ ഇസ്രായേല്‍ രണ്ട് ദിവസമായി തുടരുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. 150 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച ഇസ്രായേല്‍ നഗരങ്ങളായ ജറുസലെം, ടെല്‍ അവീവ്, ഹാഫിയ എന്നിവ ലക്ഷ്യമിട്ട് ഹമാസിന്റെ റോക്കറ്റ് ആക്രമണവുമുണ്ടായി. 130 ലേറെ റോക്കറ്റുകള്‍ ഹമാസ് അയച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 23 റോക്കറ്റുകള്‍ മിസൈല്‍ വേധ സംവിധാനമായ 'അയണ്‍ ഡോം' തകര്‍ത്തതായി ഇസ്രായേല്‍ പ്രതിരോധവൃത്തങ്ങള്‍ അവകാശപ്പെട്ടു.
Comments