ഈ സാമ്പത്തിക വര്‍ഷം എട്ട് ലക്ഷം കോടി രൂപ കാര്‍ഷികവായ്പയായി നല്‍കുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കര്‍ഷകര്‍ക്കായി പ്രത്യേക ടിവി ചാനല്‍ നിലവില്‍ വരും. അതിനായി 100 കോടി രൂപ വകയിരുത്തി. കാര്‍ഷിക ഉള്‍നാടന്‍ മത്സ്യകൃഷിക്ക് 50 കോടി ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. ഭൂരഹിതരായ അഞ്ചു ലക്ഷം കര്‍ഷകര്‍ക്കു നബാര്‍ഡ് വഴി സഹായം നല്‍കും. സമയബന്ധിതമായി കാര്‍ഷികവായ്പ തിരിച്ചടച്ചാല്‍ 3% ഇന്റന്‍സീവ് നല്‍കും.ഹരിയാനയിലും തെലങ്കാനയിലും ഹോര്‍ട്ടികള്‍ച്ചറല്‍ യൂണിവേഴ്സിറ്റികള്‍സ്ഥാപിക്കും. ആന്ധ്രപ്രദേശിലും രാജസ്ഥാനിലും കാര്‍ഷിക സര്‍വ്വകലാശാലകളും സ്ഥാപിക്കും.നാടന്‍കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ 50 കോടിയും കാര്‍ഷിക കടം പുതുക്കല്‍ പദ്ധതിക്ക് 5000 കോടി ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. അഞ്ച് ലക്ഷം സംഘകൃഷി പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.
Comments