പ്രതിരോധമേഖലയില്‍ ഇന്ത്യന്‍ നിയന്ത്രിത കമ്പനികളില്‍ 49 ശതമാനം വിദേശനിക്ഷേപം അനുവദിക്കുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. മോദി സര്‍ക്കാരിന്റെ പ്രഥമ പൊതുബജറ്റിലാണ് ധനമന്ത്രി നയം വ്യക്തമാക്കിയത്. ഇന്‍ഷുറന്‍സ് മേഖലയിലും നേരിട്ടുള്ള വിദേശനിക്ഷേപം 49 ശതമാനമാക്കും. ഇതിന് പുറമെ നിര്‍മ്മാണം ഉള്‍പ്പടെ തിരഞ്ഞെടുത്ത മറ്റ് മേഖലകളിലും വിദേശനിക്ഷേപം അനുവദിക്കും.
ചരക്ക് സേവന നികുതി ഈ വര്‍ഷം നടപ്പിലാക്കും. ഇതിനായി നിയമം കൊണ്ടുവരും. പണപ്പെരുപ്പം നിയന്ത്രിക്കലും വികസനവുമാണ് ലക്ഷ്യം. എട്ട് ശതമാനം വരെ വളര്‍ച്ചനിരക്ക് ബജറ്റ് ലക്ഷ്യമിടുന്നു.
Comments