രണ്ടര വര്‍ഷം കൊണ്ട് ഇന്ത്യ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് (ഐഎസ്ആര്‍ഒ) ഇന്ത്യക്ക് നേടിത്തന്നത് 326 കോടി രൂപ. കേരളാ ബീവറേജിന്റെ ലാഭത്തിനേക്കാള്‍ ഇരട്ടി. വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതിലൂടെയാണ് ഐഎസ്ആര്‍ഒ ഈ നേട്ടം കൈവരിച്ചത്.
2011-14 സാമ്പത്തിക വര്‍ഷങ്ങളില്‍ 15 വിദേശ ഉപഗ്രഹങ്ങളും 14 തദ്ദേശീയ ഉപഗ്രഹങ്ങളുമാണ് ഇന്ത്യ വിക്ഷേപിച്ചത്.
2011 മുതല്‍ വിദേശ ഉപഗ്രഹങ്ങള്‍ ഇന്ത്യയുടെ ബഹിരാകാശ വാഹനങ്ങള്‍ ഉപയോഗിച്ച് വിക്ഷേപിച്ചത്തിലാണ് ഇത്രയും തുക രാജ്യത്തിന് നേടിത്തന്നതെന്നു കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് ലോക്സഭയില്‍ അറിയിച്ചു. 2020 വരെയുള്ള ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ തയാറാക്കി കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. മാര്‍ച്ച് 31 വരെ ചൊവ്വാദൗത്യത്തിനായി 349.9 കോടി ചിലവിട്ടുവെന്നും അദ്ദേഹം അറിയിച്ചു. 450 കോടിയാണ് ചൊവ്വാദൗത്യത്തിന് മൊത്തം ചിലവ് പ്രതീക്ഷിക്കുന്നത്
Comments