നാഗാലാന്‍ഡ് ഗവര്‍ണര്‍ സ്ഥാനം വക്കം പുരുഷോത്തമന് രാജിവെച്ചു. തന്നോട് ആലോചിക്കാതെ മിസോറമില്‍ നിന്ന് നാഗാലാന്‍ഡിലേക്ക് സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ചാണ് രാജി. ഒന്നര വര്‍ഷം കൂടി കാലാവധി അവശേഷിക്കെയാണ് അദ്ദേഹം പദവി ഒഴിയുന്നത്.മൂന്നു വര്‍ഷമായി മിസോറം ഗവര്‍ണറായിരുന്നു. കഴിഞ്ഞ ദിവസമാണ് വക്കത്തെ മിസോറമില്‍ നിന്ന് നാഗാലാന്‍ഡിലേക്ക് കേന്ദ്രസര്‍ക്കാര്‍ മാറ്റിയത്. 2011ല്‍ രണ്ടാം യു.പി.എ സര്‍ക്കാറിന്‍െറ കാലത്താണ് വക്കത്തെ മിസോറം ഗവര്‍ണറായി നിയമിച്ചത്.നിരവധി തവണ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വക്കം മന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്. രണ്ടു തവണ ലോക്സഭാംഗമായിരുന്നു. എ.കെ. ആന്റണി സര്‍ക്കാറിന്‍െറ കാലത്ത് നിയമസഭാ സ്പീക്കറായി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് സ്പീക്കര്‍ സ്ഥാനമൊഴിഞ്ഞ് ധനമന്ത്രിയായി.സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യാഴാഴ്ച അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Comments