കേന്ദ്ര ബജറ്റിലെ കര്‍ഷകവിരുദ്ധ പ്രഖ്യാപനങ്ങള്‍ ചര്‍ച്ച ചെയ്യമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്‍െറ അടിയന്തര പ്രമേയം. എ.കെ ശശീന്ദ്രനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്.ഇന്ധന, രാസവള സബ്സിഡികള്‍ പുനഃപരിശോധിക്കണമെന്ന പ്രഖ്യാപനവും താങ്ങുവില പുനര്‍നിര്‍ണയിച്ചതും കര്‍ഷകര്‍ക്ക് തിരിച്ചടിയായെന്നു ശശീന്ദ്രന് ചൂണ്ടിക്കാട്ടി.താങ്ങുവില കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭയെ അറിയിച്ചു. താങ്ങുവില നിശ്ചയിക്കുന്നത് സംബന്ധിച്ച അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. താങ്ങുവില പുനഃപരിശോധിക്കണമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments