ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിലെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബ്രസീല്‍ ടീമിന്റെ കോച്ച് ലൂയി ഫിലിപ്പെ സ്കോളാരി രാജിവെച്ചു. സെമിഫൈനലില്‍ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് അതി ദയനീയമായാണ് ബ്രസീല്‍ ജര്‍മ്മനിയോട് പരാജയപ്പെട്ടത്. ഇതിനുപിന്നാലെ ലൂസേഴ്സ് ഫൈനലില്‍ നെതര്‍ലന്‍ഡിനോട് 3-0നും തോറ്റു. ബ്രസീല്‍ കോച്ച് സ്കോളാരിയുടെ കരാര്‍ ഈ ലോകകപ്പോടെ അവസാനിക്കുകയാണ്. കഴിഞ്ഞ ദിവസം നല്കിയ രാജി തിങ്കളാഴ്ചയാണ് സ്വീകരിച്ചതെന്ന് ബ്രസീലിയന്‍ ചാനലായ ഗ്ലോബോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.2001 ലാണ് സ്കോളാരി ബ്രസീലിന്റെ കോച്ചായി ചുമതലയേറ്റത്. തൊട്ടടുത്തവര്‍ഷം ജപ്പാനില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ജര്‍മ്മനിയെ 2-0 ന് തോല്പിച്ച് തന്െ ടീമിന് ഫുട്ബോള്‍ കിരീടം നേടിക്കൊടുത്തു.
Comments