പക്ഷി ഇടിച്ച് തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യവിമാനം യു.എസില്‍ തിരിച്ചിറക്കി. മുംബൈയിലേക്ക് യാത്രതിരിച്ച ബോയിങ്-144 വിമാനമാണ് നെവാര്‍ക്ക് ലിബര്‍ട്ടി വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്.
ഞായറാഴ്ച പ്രാദേശിക സമയം വൈകിട്ട് 4:35ന് 313 യാത്രക്കാരുമായാണ് എയര്‍ ഇന്ത്യ വിമാനം മുംബൈയിലേക്ക് യാത്രതിരിച്ചത്. എന്നാല്‍, പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്‍െറ ഇടത് ചിറകിനും എന്‍ജിനും തകരാറുണ്ടായി. എന്‍ജിനില്‍ നിന്ന് തീ ഉയരുന്നത് കണ്ട പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടുകയായിരുന്നു
Comments