മെസി ഗോള്‍ഡന്‍ ബോളിന് അര്‍ഹനല്ലെന്ന് ഡീഗോ മറഡോണ
Text Size
Story Dated: Monday, July 14, 2014 05:27 hrs UTC
സാവോപോളോ: ലയണല്‍ മെസി ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബാളിന് അര്‍ഹനല്ലായിരുന്നെന്ന് അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണ. മെസി ഈ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയിട്ടില്ലെന്നും മറഡോണ ടി.വി ഷോയില്‍ പറഞ്ഞു.
അര്‍ജന്റീന പരാജയപ്പെട്ടത് വേദനയുണ്ടാക്കുന്നതാണ്. ഗോറ്റ്സെയുടെ ഗോള്‍ ഏറെ ആഘാതം ഉണ്ടാക്കുന്നതാണെന്നും മറഡോണ പറഞ്ഞു. മെസിയെ ഏറ്റവും കൂടുതല്‍ പിന്തുണക്കുന്നയാളാണ് മറഡോണ.
Comments