കളമശേരി ബസ് കത്തിക്കല്‍ കേസിലെ 10 ാം പ്രതി സൂഫിയ മഅ്ദനി ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി നല്കിയ ഹര്‍ജി എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്ന എന്‍.ഐ.എയുടെ അഭ്യര്‍ഥന കണക്കിലെടുത്താണ് ജഡ്ജി കെ.എം. ബാലചന്ദ്രന് ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. മഅ്ദനിക്കൊപ്പം ബംഗളൂരുവില്‍ ചെലവഴിക്കാന്‍ അനുവദിക്കണമെന്ന സൂഫിയയുടെ അപേക്ഷയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Comments